സമുദായ വിജ്ഞാന ശേഖരണങ്ങൾ നിർമ്മിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള ഒരു ഒത്തുചേരൽ
Please click here to see this page in English
ಈ ಪುಟವನ್ನು ಕನ್ನಡದಲ್ಲಿ ನೋಡಲು ಇಲ್ಲಿ ಕ್ಲಿಕ್ ಮಾಡಿ.
இந்தப் பக்கத்தைத் தமிழில் காண இங்கே சொடுக்கவும்.
ఈ పేజీని తెలుగులో చూడటానికి ఇక్కడ క్లిక్ చేయండి.

ആശയക്കുറിപ്പ്
ഇന്ടിജീനസ് പിപുൽ ആൻഡ് ലോക്കൽ കമ്മ്യൂണിറ്റീസ് - ഈപിഎൽസീസ് എന്ന പദം സ്വയം തദ്ദേശീയരായി തിരിച്ചറിയുകയും ഒരു പ്രത്യേക പ്രാദേശിക സമൂഹത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യുന്ന ആളുകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. പ്രത്യേകിച്ച്, തങ്ങളുടെ ഭൂമി, വനങ്ങൾ, ജലം, പരിസ്ഥിതിവ്യവസ്ഥകൾ എന്നിവയുമായി ദീർഘകാല സാമൂഹികവും സാംസ്കാരികവുമായ ബന്ധങ്ങൾ പുലർത്തുന്ന ആളുകളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യാ ഗവൺമെന്റ് “ഇന്ടിജീനസ്” എന്ന പദം ഉപയോഗിക്കുന്നതും പ്രയോഗിക്കുന്നതും ഇപ്പോഴും തർക്കവിഷയമാണെങ്കിലും, ഈ പദം സാമൂഹികമായി അംഗീകരിക്കപ്പെട്ട ‘ആദിവാസി’ എന്ന പദവുമായി കൂടുതൽ സമാനമായി ഉപയോഗിക്കപ്പെടുന്നു. ഇന്ത്യയുടെ സാഹചര്യത്തിൽ, ആദിവാസികളെ സംബന്ധിച്ച സംസ്ഥാന നയങ്ങൾ മനസ്സിലാക്കുന്നതിനായി “പട്ടികവർഗ്ഗം” (സ്‌ചെടുൾഡ് ട്രൈബ്) എന്ന ഭരണപരമായ വിഭാഗമാണ് ഉപയോഗിച്ചുവരുന്നത്. 2011 ലെ സെൻസസ് പ്രകാരം, 104 ദശലക്ഷത്തിലധികം ആളുകൾ, അതായത് ജനസംഖ്യയുടെ ഏകദേശം 8.6 ശതമാനം, പട്ടികവർഗ്ഗങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ നാടോടി സമൂഹങ്ങളുടെയും ഡി-നോട്ടിഫൈഡ് ട്രൈബുകളുടെയും, അതോടൊപ്പം ‘ഈപിഎൽസി’ എന്ന വിശാലമായ ധാരണയിൽ ഉൾപ്പെടുന്ന മറ്റ് അംഗീകാരം ലഭിക്കാത്ത വിഭാഗങ്ങളുടെയും പദവി, അംഗീകാരം, പ്രാതിനിധ്യം എന്നിവ ഇന്ത്യയിൽ നയപരമായും പ്രായോഗികമായും ഇപ്പോഴും വലിയ തോതിൽ രേഖപ്പെടുത്തപ്പെടാത്ത മേഖലയാണ്.
ഇന്ത്യയിലുടനീളം, ഇന്ടിജീനസ് പിപുൽ ആൻഡ് ലോക്കൽ കമ്മ്യൂണിറ്റീസ് ഭൂമി, ജൈവവൈവിധ്യം, ഉപജീവനമാർഗങ്ങൾ, സംസ്കാരം, സാമൂഹിക ജീവിതം എന്നിവയുമായുള്ള അവരുടെ ബന്ധങ്ങളിലൂടെ തലമുറകളായി വികസിപ്പിക്കുകയും കൈമാറുകയും ചെയ്ത അത്യന്തം വൈവിധ്യമാർന്ന അറിവുസമ്പ്രദായങ്ങൾ കൈവശം വയ്ക്കുന്നു. സമ്പന്നമായ ചരിത്രങ്ങൾ, ഭാഷകൾ, പരിസ്ഥിതിജ്ഞാനം, പാട്ടുകൾ, കഥകൾ, ഭൂമിയോടും ജീവിതത്തോടുമുള്ള ബന്ധത്തിന്റെ വിവിധ രീതികൾ എന്നിവ ഈ സമൂഹങ്ങളുടെ കൈവശമുണ്ട്. അവരുടെ ജീവിക്കുന്ന അറിവുസമ്പ്രദായങ്ങൾ വ്യക്തിത്വത്തോടും ഓർമ്മയോടും വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.
ഇന്ന്, ഈ അറിവുകളോട് സർക്കാരുകൾക്കും ഗവേഷകർക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വർധിച്ചുവരുന്ന താൽപര്യമുണ്ട്. എന്നിരുന്നാലും, ഈപിഎൽസീസ് പലപ്പോഴും അറിവിന്റെ സംരക്ഷകരായും തീരുമാനമെടുക്കുന്നവരായും കാണുന്നതിനുപകരം ഗവേഷണത്തിന്റെ വിഷയങ്ങളായോ ക്ഷേമ-ഉന്നമന പദ്ധതികളുടെ ഗുണഭോക്താക്കളായോ ആണ് പരിഗണിച്ചിട്ടുള്ളത്. ചില സാഹചര്യങ്ങളിൽ, ഈപിഎൽസീസ് അറിവുകൾ പൂർണ്ണമായ അവബോധമോ സമ്മതമോ പങ്കാളിത്തമോ ഇല്ലാതെ രേഖപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും, തങ്ങളെക്കുറിച്ചുള്ള രേഖകളും ഫോട്ടോകളും ഡാറ്റയും ആർക്കൈവുകളിലും ശേഖരങ്ങളിലും നിലനിൽക്കുന്നുണ്ടെന്ന് ഈപിഎൽസീസ് തന്നെ അറിയില്ല .ഇത്തരം വസ്തുക്കൾ ചിലപ്പോൾ ഈപിഎൽസീസ് ചരിത്രങ്ങൾ, സാംസ്കാരിക ആചാരങ്ങൾ, പരിസ്ഥിതി അറിവുകൾ, അവകാശങ്ങൾക്കും അംഗീകാരത്തിനുമുള്ള അവകാശവാദങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള നിലവിലെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ അവ ഈപിഎൽസീസ് തെറ്റായി പ്രതിനിധീകരിക്കാനും അറിവിനെ അതിന്റെ യഥാർത്ഥ സാഹചര്യത്തിൽ നിന്ന് വേർതിരിക്കാനും ഈപിഎൽസീസ് മുൻകൂർ സമ്മതമില്ലാതെ സാംസ്കാരികമായി സംവേദനക്ഷമമായ അറിവുകളിലേക്ക് പ്രവേശനം നൽകാനും ഇടയാക്കാം. സമീപ വർഷങ്ങളിൽ, ഇന്ത്യയിലുടനീളമുള്ള കമ്മ്യൂണിറ്റി കൂട്ടായ്മകളും സംഘങ്ങളും പ്രവർത്തകരും ചില പ്രധാന ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിട്ടുണ്ട്:
- നമ്മുടെ ചരിത്രങ്ങളും അറിവുകളും ആരുടെ കൈവശമാണ്?
- അവ എങ്ങനെ ഉപയോഗിക്കണമെന്നും പങ്കിടണമെന്നും തീരുമാനിക്കുന്നത് ആരാണ്?
- നമ്മുടെ സ്വന്തം നിബന്ധനകളിൽ അവയെ ഭാവി തലമുറകൾക്കായി എങ്ങനെ സംരക്ഷിക്കാം?
ഈ സംവാദങ്ങളിലൂടെ, ആർക്കൈവുകളും അറിവിന്റെ ശേഖരങ്ങളും സ്വയം പ്രതിനിധീകരിക്കലിന്റെയും സ്വയം നിർണ്ണയത്തിന്റെയും ഇടങ്ങളായി പുനർവിചിന്തനം ചെയ്യപ്പെടുകയാണ്. സംരക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനപ്പുറം, തങ്ങളുടെ അറിവ് എങ്ങനെ രേഖപ്പെടുത്തണം, പരിപാലിക്കണം, പങ്കിടണം എന്നിവ തീരുമാനിക്കുന്നതിൽ സമൂഹങ്ങൾക്ക് അർത്ഥവത്തായ പങ്ക് ഉറപ്പാക്കുന്നതിനെക്കുറിച്ചാണ് ഈ ചർച്ചകൾ. സംവേദനക്ഷമമായ അറിവുകൾ സംരക്ഷിക്കുക, തലമുറകൾക്കിടയിലെ പഠനം ശക്തിപ്പെടുത്തുക, സ്വന്തം ആർക്കൈവുകൾ കെട്ടിപ്പടുക്കാനും നിയന്ത്രിക്കാനും ഈപിഎൽസീസ് പിന്തുണയ്ക്കുക എന്നിവ ഇതിന്റെ ഭാഗമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യകളും എ ഐ യും ഡാറ്റയുടെ ഉപയോഗം അതിവേഗം വിപുലീകരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇത് പ്രത്യേകിച്ച് പ്രധാനമാണ്. കമ്മ്യൂണിറ്റി അറിവുകൾ ഈപിഎൽസീസ് എല്ലായ്പ്പോഴും ദൃശ്യമായോ ഉത്തരവാദിത്തപരമായോ അല്ലാത്ത രീതികളിൽ കൂടുതലായി ആക്സസ് ചെയ്യപ്പെടുകയും പുനരുപയോഗിക്കപ്പെടുകയും ചെയ്യുന്നു. ആർക്കൈവുകൾ വീണ്ടെടുക്കുക എന്നത് അറിവ് ഭാവിയിലേക്ക് എങ്ങനെ സഞ്ചരിക്കണമെന്ന് രൂപപ്പെടുത്തുന്നതും കൂടിയാണ് — മാന്യത, സമ്മതം, കൂട്ടായ നിയന്ത്രണം എന്നിവയോടെ.
Ahammad, R., Sangha, K., Evans, J., & Metcalfe, O. (2026). Revisiting the Definition and Recognition of Indigenous Peoples and Local Communities for Biodiversity Conservation. Ecology and evolution, 16(2), e72958. https://doi.org/10.1002/ece3.72958
Bijoy, C. R., & Nongbri, T. (2013). Country technical note on Indigenous Peoples’ issues: Republic of India. International Fund for Agricultural Development (IFAD).
Dhir, R. K. (2015). Indigenous peoples in the world of work in Asia and the Pacific: A status report. International Labour Organization.
Linggi, T. (Ed./Auth.). (2024). The Idu Mishmi Code of Research Ethics (IMCRE) (2nd ed., 2025). Idu Mishmi Cultural and Literary Society (IMCLS).
Salar, N., & Murthy, S. (2023). The exploited yet legally underappreciated apparel domain of indigenous communities: Tracing WIPO’s efforts and ongoing challenges. The Journal of World Intellectual Property, 26, 312–327. https://doi.org/10.1111/jwip.12266
Shankar, P. (2026, July 6). Indigenous communities missing in India’s report on Access and benefit sharing [commentary]. Mongabay India. https://india.mongabay.com/2026/07/indigenous-communities-missing-in-indias-report-on-access-and-benefit-sharing-commentary/
പരിപാടിയുടെ സമയക്രമം
തീയതി: 2026 ജൂലൈ 30, 31
സമയം: രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 വരെ
വേദി: പതഞ്ജലി സെമിനാർ ഹാൾ, ദി യൂണിവേഴ്സിറ്റി ഓഫ് ട്രാൻസ്-ഡിസിപ്ലിനറി ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജി (ടി ഡി യു), ബെംഗളൂരു
രീതി: നേരിട്ടുള്ള പങ്കാളിത്തം, ചെറിയ ഗ്രൂപ്പ് ചർച്ചകൾ, അനുഭവങ്ങളും കഥകളും പങ്കിടൽ, കൂട്ടായ പ്രവർത്തനങ്ങൾ, തുറന്ന സംവാദം
ഭാഷ: ബഹുഭാഷാ - ഇംഗ്ലീഷ്, കന്നഡ, മലയാളം, തെലുങ്ക്, തമിഴ്
സംഘാടകർ: അന്തറ അഡ്വൈസറി , ആർകൈവ്സ് അറ്റ് എൻ സി ബി എസ്, കീസ്‌റ്റോൺ ഫൌണ്ടേഷൻ , മില്ലി ആർകൈവ്സ് ഫൌണ്ടേഷൻ , ദി യൂണിവേഴ്സിറ്റി ഓഫ് ട്രാൻസ് -ഡിസ്‌സിപ്ലിനറി ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജി (ടി ഡി യു)
ഗ്രാന്റ് പോത്സാഹനം: മില്ലി ആർകൈവ്സ് ഫൌണ്ടേഷൻ ന് രശേഷ് ആൻഡ് വിദ്യ ഷാഹ് ഫാമിലി ഫൌണ്ടേഷൻ ൽ നിന്നും, കീസ്‌റ്റോൺ ഫൌണ്ടേഷൻന് ഗ്ലോബൽ സൗത്ത് അല്ലിയൻസ് ൽ നിന്നും.
പങ്കാളികൾ: ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന എന്നീ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തദ്ദേശീയ ജനവിഭാഗങ്ങളും പ്രാദേശിക സമൂഹങ്ങളും (ഐപിഎൽസി), കമ്മ്യൂണിറ്റി കൂട്ടായ്മകൾ, ആർക്കൈവിസ്റ്റുകൾ, സാംസ്കാരിക പ്രവർത്തകർ, ഗവേഷകർ, സംഘടനകൾ.
വർക്ക്‌ഷോപ്പ് സംഗ്രഹ
ഈ ചോദ്യങ്ങളെ കൂട്ടായി ചിന്തിക്കാനും സംവദിക്കാനും ഒരുമിച്ച് കൂടാനുള്ള ഒരു ക്ഷണമായിരുന്നു ഈ വർക്ക്‌ഷോപ്പ്. അറിവ്, ഓർമ്മ, സാംസ്കാരിക പൈതൃകം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തദ്ദേശീയ ജനവിഭാഗങ്ങളെയും പ്രാദേശിക സമൂഹങ്ങളെയും (ഐപിഎൽസി), അറിവ് പ്രവർത്തകരെയും, ആർക്കൈവിസ്റ്റുകളെയും, ഗവേഷകരെയും, സംഘടനകളെയും ഇത് ഒരുമിച്ച് കൊണ്ടുവന്നു.
ഈ വർക്ക്‌ഷോപ്പിൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 24 സമൂഹങ്ങളെ പ്രതിനിധീകരിച്ച് 57 പേർ പങ്കെടുത്തു.
വ്യത്യസ്ത അനുഭവങ്ങളും കാഴ്ചപ്പാടുകളും തുറന്നുവെക്കാൻ കഴിയുന്ന ഒരു പങ്കാളിത്തപരവും ബഹുഭാഷാപരവുമായ ഇടമായാണ് ഈ സംഗമം രൂപകൽപ്പന ചെയ്തത്. ഒരൊറ്റ മാതൃക കണ്ടെത്തുന്നതിന് പകരം, വിവിധ സമൂഹങ്ങൾക്കും സ്ഥാപനങ്ങൾക്കുമിടയിലെ കേൾവിക്കും സംവാദത്തിനും പരസ്പര പഠനത്തിനുമാണ് വർക്ക്‌ഷോപ്പ് പ്രാധാന്യം നൽകിയത്.
ഒരുമിച്ച് ഞങ്ങൾ ചർച്ച ചെയ്ത വിഷയങ്ങൾ:
-
ഈപിഎൽസീസ്കത്തുനിന്നുള്ള കാഴ്ചപ്പാടിൽ ഒരു കമ്മ്യൂണിറ്റി ആർക്കൈവ് എങ്ങനെയായിരിക്കും?
-
ഈപിഎൽസീസ്ടെ ആവശ്യങ്ങൾ, സ്വത്വങ്ങൾ, ഭാവി എന്നിവയെ പിന്തുണയ്ക്കാൻ ആർക്കൈവുകൾക്ക് എങ്ങനെ കഴിയും?
-
ഏതുതരം അറിവുകളാണ് പങ്കിടാൻ കഴിയുക, ഏതുതരം അറിവുകൾ സംരക്ഷിക്കപ്പെടണം?
-
സമ്മതം, ബഹുമാനം, കൂട്ടായ തീരുമാനമെടുക്കൽ എന്നിവ എങ്ങനെ ഉറപ്പാക്കാം?
-
ഈപിഎൽസീസ്ക്കും സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ എന്തെല്ലാം പങ്കുകൾ വഹിക്കാനാകും?
ഐ പി എൽ സി വിഭാഗങ്ങൾ-24
ആലു കുറുമ്പ, ബാക്ക്വഡ് ക്ലാസ്സെസ്, ബഡഗ, ചെഞ്ചു, ചോലനായ്ക്കാൻ, കോസ്റ്റൽ കമ്മ്യൂണിറ്റീസ്, ദളിത്, ഹക്കി പിക്കി, ഇരുള, ഇരുളിഗെ, കാടർ, കാട്ടുനായകൻ, കുറുമ്പർ, കുറച്ചിയ, ലംബാനി, മലമലസർ, മലമുത്തൻ, മല്സർ, മലയൻ, മുതുവൻ, പനിയെ, സൗര, സോലിഗ, തൊട.
പങ്കാളികൾ-57
എ. ചിരഞ്ജീവി, അജിത് കുട്ടൻ, അഖില ജോർജ്, അരവിന്ദ് അഷ്ത്താർസ്, അരുൺ, അശ്വതി ജി വി, ബാനല ക്രാന്തി കുമാർ, ഭുവൻ, ബീഡിക സുഹാസിനി, ഡാനിയേൽ സാമ്രാജ്, ധാർവായ്, ദുര്ഗ, ദുര്ഗ മൂർത്തി, ജി. അഞ്ചിനമ്മ, ഗീത വി കെ, ജെഡെസ്വാമി എം, ജെയന്തി ആർ, ജെ ആർ മണി, കരാളൻ, കാവ്യാ കെ, കുമുദ സുശീൽ, ലക്ഷ്മി എം, മദൻ, മല്ലികാർജുന, മണ്ഡലി അമൂല്യ, മണ്ഡലി ശിവയ്യ, മഞ്ജുള, മനു ചൗധുരി. സി, മുരുകൻ, എൻ. നരസമ്മ, നാരായണസ്വാമി, നീലക്കണ്ട് നാഗപ്പ കുറുമ്പർ, പി. ചന്ദ്രന്, പല്ലവി, പ്രബു, രാജേശ്വരി, രാജു , രമേശ് ക്രിഷ്ണൻ, രെബ്ബ പ്രകാശ്, എസ് പാളയം, ശരവണൻ, സവര തൊട മിന്നാ രാവ്, സിബു, ഷാലിനി എ, ശ്രീകാന്ത്, സുമിത്ര കെ, സുരേഷ് പി, സുശീലപ്പ, ശ്യംജിത് പി കെ, ടി .ബി ദിനേഷ്, റിജു സി തോമസ്, വി. വെങ്കടേഷ്, വസമല്ലി കെ, വിനോദ് ചെല്ലൻ, വിഷ്ണു, യദുകൃഷ്ണ കെ ആർ, യുഗേഷ്.
സംഘാടകർ
അഞ്ജലി ജെ ആർ, അപർണ യൂ, ഫൈസൽ ആർ, രഞ്ജനി പി, സമീറ എ, വെങ്കട് എസ്, വിനയ് കെ.
ഞങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് ടി ഡി യു വിലെ ജോലിക്കാർക്കും അധ്യാപകർക്കും നന്ദി അറിയിക്കുന്നു.
സന്നദ്ധ പ്രവർത്തകർ
അഭിഷെയ് ജെ, ധാത്രി എസ്, ധാന്യ എസ് ആർ, ദീപിക എസ്, ജാനകി എസ്, നൂറുന്നിസ, ഓജസ് കെ, പാർവതി വി, സഞ്ജന ജി വൈ, ശ്രുതി എൻ ജെ, സുഗണ്യ എസ്, വിദ്യ, രവി കെ ബി.
എന്തുകൊണ്ടാണ് ഈ സംഗമം പ്രാധാന്യമർഹിക്കുന്നത്?
ഈ വർക്ക്‌ഷോപ്പ് ഒരു ദീർഘകാല യാത്രയുടെ ഭാഗമായിരുന്നു. ഈപിഎൽസീസ് ആർക്കൈവുകളും തമ്മിൽ കൂടുതൽ ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും, വിവിധ പ്രദേശങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും, അറിവുമായി ഇടപെടുന്നതിനുള്ള പ്രായോഗികവും സമൂഹാധിഷ്ഠിതവുമായ സമീപനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ഒരു തുടക്കമായിരുന്നു ഇത്.
ഈ സംഗമത്തിൽ നിന്നുള്ള പഠനങ്ങൾ ഇന്ത്യയിലെ കമ്മ്യൂണിറ്റി ആർക്കൈവിംഗ് രീതികളെക്കുറിച്ചുള്ള ഒരു ബഹുഭാഷാ ഗൈഡിന് സംഭാവന ചെയ്യും. പങ്കെടുക്കുന്നവരുടെ ശബ്ദങ്ങളും അനുഭവങ്ങളും അടിസ്ഥാനമാക്കി രൂപപ്പെടുത്തുന്ന ഈ ഗൈഡ് കമ്മ്യൂണിറ്റി ആർക്കൈവിംഗിനായുള്ള പ്രായോഗിക മാർഗനിർദ്ദേശങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു തുടർച്ചയായ പ്രക്രിയയുടെ ഭാഗമായിരിക്കും.
ഈ സംരംഭവുമായി സഹകരിക്കാൻ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, coarchives26@gmail.com എന്ന വിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടുക.
ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ഏതെങ്കിലും ഉള്ളടക്കത്തിൽ തിരുത്തലോ നീക്കം ചെയ്യലോ ആവശ്യപ്പെടുകയാണെങ്കിൽ, coarchives26@gmail.com എന്ന വിലാസത്തിൽ ഞങ്ങളെ ബന്ധപ്പെടുക.
ഫോട്ടോകൾ

വർക്ക്‌ഷോപ്പിനിടെ പ്രദർശിപ്പിച്ച ‘ഓർമ്മയുടെ പ്രതീകം’. ‘ഓർമ്മയുടെ പ്രതീകം’ എന്നത് വ്യക്തികളോ സമൂഹങ്ങളോ തങ്ങൾക്ക് അല്ലെങ്കിൽ തങ്ങളുടെ സമൂഹത്തിന് ഓർമ്മ സൂക്ഷിക്കുന്നതിനെയും പങ്കിടുന്നതിനെയും പ്രതിനിധീകരിക്കുന്നതായി കരുതുന്ന ഒരു വസ്തുവാണ്.

രണ്ട് ദിവസത്തെ വർക്ക്‌ഷോപ്പ് നടന്ന പതഞ്ജലി ബ്ലോക്കിന് മുന്നിലെ ഗ്രൂപ്പ് ഫോട്ടോ.

രണ്ട് ദിവസത്തെ വർക്ക്‌ഷോപ്പ് നടന്ന പതഞ്ജലി ബ്ലോക്കിന്റെ പ്രവേശന കവാടത്തിലെ രജിസ്ട്രേഷൻ ഡെസ്ക്.

രജിസ്ട്രേഷൻ ഡെസ്കിൽ പങ്കാളികളെ സ്വാഗതം ചെയ്യുന്ന അഞ്ജലി, ദീപിക, ധാന്യ.

രജിസ്ട്രേഷനുശേഷം ‘ഓർമ്മയുടെ പ്രതീകം’ വസ്തുക്കൾ ശേഖരിക്കുന്ന സഞ്ജന.

തെലുങ്ക് ഭാഷാ ഗ്രൂപ്പിൽ അഭിഷെയ് വിവർത്തനം ചെയ്യുന്നു.

മലയാളം ഭാഷാ ഗ്രൂപ്പിൽ പാർവതികുറിപ്പുകൾ എടുക്കുന്നു.

തെലുങ്ക് ഭാഷാ ഗ്രൂപ്പിലെ ഒരു പങ്കാളി അഞ്ജലിയുടെ അവതരണം രേഖപ്പെടുത്തുന്നു.

വർക്ക്‌ഷോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പങ്കാളിയെ നോക്കുന്ന സഞ്ജന.

കീസ്‌റ്റോൺ ഫൌണ്ടേഷൻ-ലെ ഫൈസൽ ‘അവകാശങ്ങളും ഉത്തരവാദിത്തങ്ങളും മാപ്പ് ചെയ്യൽ’ എന്ന വിഷയത്തിൽ ഒരു സംവാദം നയിക്കുന്നു.

ആർക്കൈവുകളെക്കുറിച്ചും അവയും ഇന്ടിജീനസ് പിപുൽ ആൻഡ് ലോക്കൽ കമ്മ്യൂണിറ്റീസ് - ഈപിഎൽസീസ് തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമുള്ള ആമുഖ അവതരണം അഞ്ജലി പങ്കുവെക്കുന്നു.

ചർച്ചയിൽ തമിഴ് ഭാഷാ ഗ്രൂപ്പ്.

മില്ലി ആർകൈവ്സ് ഫൌണ്ടേഷൻ ലെ വെങ്കട് ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചുള്ള അവതരണം പങ്കുവെക്കുന്നു.

ടി ഡി യൂ -വിലെ സമീറ യുടെ നേതൃത്വത്തിൽഈ പഈപിഎൽസീസ് നുവേണ്ടിയും ഈപിഎൽസീസ് നോടൊപ്പവും ആർക്കൈവുകളെ പുനർവിചിന്തനം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചയിൽ കന്നഡ ഭാഷാ ഗ്രൂപ്പ്

ആർകൈവ്സ് അറ്റ് എൻ സി ബി എസ്-ലെ അഞ്ജലി, വിനയ് യോടൊപ്പം ഫൈർ , കേർ തത്വങ്ങളെക്കുറിച്ചുള്ള ആമുഖ സെഷനിൽ സഹ-ഫസിലിറ്റേറ്ററായി പ്രവർത്തിക്കുന്നു.

ഓർമ്മ സൂക്ഷിക്കുന്നതിനുള്ള ഈപിഎൽസീസ്ന്റെ പദപ്രയോഗങ്ങൾ.

തെലുങ്ക് ഭാഷാ ഗ്രൂപ്പിലെ ഒരു സെഷൻ ധാന്യ ഓഡിയോയായി രേഖപ്പെടുത്തുന്നു.

തമിഴ് ഭാഷാ ഗ്രൂപ്പിലെ ചർച്ച.

തെലുങ്ക് ഭാഷാ ഗ്രൂപ്പിൽ ധാന്യ വിവർത്തനം ചെയ്യുന്നു.

ഒരു സെഷനിൽ മലയാളം ഭാഷാ ഗ്രൂപ്പ്.

ഉച്ചഭക്ഷണത്തിന് ശേഷമുള്ള മയക്കം അകറ്റാൻ സമീറ നയിച്ച രസകരമായ പ്രവർത്തനം.

തമിഴ് ഭാഷാ ഗ്രൂപ്പിൽ രഞ്ജനി, കെയ്സ്റ്റോൺ ഫൌണ്ടേഷൻ വിവർത്തനം ചെയ്യുന്നു.

തെലുങ്ക് ഭാഷാ ഗ്രൂപ്പിൽ അപർണ, അന്ടറ അഡ്വൈസറി വിവർത്തനം ചെയ്യുന്നു.

